Sign in
Sign in
Recover your password.
A password will be e-mailed to you.
മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും കാണില്ല. സ്വാദിഷ്ടമായ മാമ്പഴം, സമാനതകളില്ലാത്ത രുചിയും സുഗന്ധവും കൊണ്ട് വേനൽക്കാലത്തെ ചൂടിനെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്നു. മാമ്പഴത്തിന്റെ രുചി ആസ്വദിക്കുമ്പോൾതന്നെ മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി) വലിച്ചെറിയുകയാണ് പതിവ്. നിങ്ങളുടെ ശരീരത്തിന് ആരോഗ്യത്തിന് ആവശ്യമായ വിവിധ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ലഭിക്കാനുള്ള ഒരു അവസരമാണ് ഇതിലൂടെ നഷ്ടപ്പെടുത്തുന്നത് എന്നറിയുക. പുരാതന കാലം മുതൽ, മാമ്പഴത്തിന്റെ ഓരോ ഭാഗവും നമ്മൾ ഉപയോഗിച്ചുവരുന്നു.
പഴുക്കാത്ത മാമ്പഴത്തിന്റെ വിത്ത് ഭക്ഷ്യയോഗ്യമാണ്. അതേസമയം പഴുത്ത മാമ്പഴത്തിന്റെ കാര്യത്തിൽ അത് പൊടിച്ചെടുത്ത് ഉപയോഗിക്കണം. എന്തായാലും, മാമ്പഴ വിത്ത് പോഷകസമൃദ്ധമാണ്. സൂക്ഷ്മ പോഷകങ്ങളുടെയും ആന്റിഓക്‌സിഡന്റുകളുടെയും കലവറയാണ്. മാമ്പഴത്തൊലി, വിത്തുകൾ, ഇലകൾ എന്നിവയിൽ അത്ര അറിയാത്ത ഒരു കൂട്ടം സവിശേഷ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നു. അതിനാൽ മാങ്ങാണ്ടി വലിച്ചെറിയുന്നതിനുമുമ്പ്, അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന എല്ലാ ഗുണങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കുക.
മാമ്പഴത്തിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന വലുതും കടുപ്പമുള്ളതും പരന്നതുമായ വിത്താണ് മാങ്ങാണ്ടി. അവ സാധാരണയായി നാരുകളുള്ള ഒരു പുറംതോടിൽ പൊതിഞ്ഞിരിക്കും. വിത്തിൽ മാമ്പഴത്തിന്റെ ഭ്രൂണം അടങ്ങിയിരിക്കുന്നു. പുതിയ മാവുകൾ നട്ടുവളർത്തുന്നതിന് ഇത് ഉപയോഗിക്കാം. മാമ്പഴ വിത്തുകൾ സംസ്കരിച്ച് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരുണ്ട്. ഇതിനെ കുറിച്ച് ബെംഗളൂരുവിലെ ക്ലൗഡ്‌നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് അഭിലാഷ വി പറയുന്നു.