Fincat

ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം

മസ്കറ്റ്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെയാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.13ന് ഉണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു.

യുഎഇക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാന്‍റെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാന്‍റെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇക്കുള്ളിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും, മദ ഒമാന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു. മുസന്ദം ഗവർണറേറ്റിൽ നിന്നാണ് ഇതിന്‍റെ ഭരണം നടക്കുന്നത്. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രത്യാഘാതങ്ങളൊന്നും ഇല്ലെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.