Fincat

ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക! ‘മേരി സഹേലി’ ഒപ്പമുണ്ട്, 64 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയില്‍ മേരി സഹേലി പരിപാടിക്ക് തുടക്കം. ആര്‍.പി.എഫിന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി റെയില്‍വേ ഡിവിഷന്റെ പരിധിയില്‍ വരുന്ന അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തി, സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. യാത്രക്കാരില്‍ നിന്ന് അഭിപ്രായ ശേഖരണവും നടത്തും.ഇതിനായി 64 വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെയാണ് സ്റ്റേഷനുകളില്‍ വിന്യസിച്ചിരിക്കുന്നത്. അവര്‍ പതിവായി ട്രെയിനുകളില്‍ യാത്ര ചെയ്യും. വനിതാ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ പുരുഷ ഉദ്യോഗസ്ഥരും ഉണ്ടാകും. സുതാര്യത ഉറപ്പു വരുത്തുന്നതിന് ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറകളും സംഘം ഉപയോഗിക്കും.