Fincat

പെയിന്റടിക്കുന്നതിനിടെ ഇരുമ്ബുപൈപ്പ് വൈദ്യുതകമ്ബിയില്‍ തട്ടി; കൊച്ചിയില്‍ അതിഥിതൊഴിലാളിക്ക് ദാരുണാന്ത്യം


കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ അതിഥിതൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വികാസ് (34) ആണ് മരിച്ചത്.കോർപ്പറേഷൻ കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാക്കനാടുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലിചെയ്തുവരികയായിരുന്നു വികാസ്. കോർപ്പറേഷൻ കെട്ടിടം പെയിന്റ് ചെയ്യാനായി ഇരുമ്ബ് പൈപ്പില്‍ ബ്രഷ് ഘടിപ്പിച്ചിരുന്നു. ഇത് വൈദ്യുതിക്കമ്ബിയില്‍ മുട്ടി ഷോക്കേല്‍ക്കുകയായിരുന്നു. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിപിടിച്ച്‌ എത്തിയ രണ്ടുപേർക്കും പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.