കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യ ചാന്‍സില്‍ എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 75 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ്ടു/വി എച്ച് എസ് ഇ അവസാന വര്‍ഷ പരീക്ഷയില്‍ 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.
എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 70 ശതമാനവും പ്ലസ്ടു/വി എച്ച് എസ് ഇ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ച എസ് സി/എസ് ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ/ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അംഗത്വ പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ലഭ്യമാക്കണം.
പരീക്ഷ തീയതിയിലും അപേക്ഷ തിയതിയിലും അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ചു
വരെയും സെപ്റ്റംബര്‍ 15 വരെ ചീഫ് ഓഫീസിലും സ്വീകരിക്കും. ഫോറത്തിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2732001.