ബംഗാളി പെൺകുട്ടിയെ 5 മലയാളികൾ ചേർന്ന് ബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ
കോഴിക്കോട് രാമനാട്ടുകരയിൽ ബംഗാളി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 15 കാരിയെ 5 മലയാളി യുവാക്കൾ ചേർന്നാണ് ബലാത്സംഗം ചെയ്തത്. പ്രതികൾ ഒളിവിലാണ്. ബംഗാളിൽ നിന്നുള്ള പൊലീസ് സംലം കോഴിക്കോട്ടെത്തി. രാമനാട്ടുകരയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിന് ഇരയായത്. ഓഗസ്റ്റ് 19നാണ് കേസിനാസ്‌പദമായ സംഭവം.തുണിക്കടയില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടി. തനിക്കൊപ്പം ജോലി ചെയ്യുന്ന യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് പറയപ്പെടുന്നു. തുണിക്കടയിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി. കാറിൽ വച്ച് പെൺകുട്ടിയെ ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അഞ്ച് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതേസമയം മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.