ഫിസിക്കല്‍ ടാസ്ക് കൈയാങ്കളിയായി; മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ലോംഗ് ബസര്‍
കളി കൈയാങ്കളിയിലേക്ക് നീങ്ങുന്നുവെന്ന് ബോധ്യമായ ബിഗ് ബോസ് ഇടയ്ക്ക് ഒരു മിനിറ്റ് നേരത്തേക്ക് കളി സ്റ്റോപ്പ് ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും പിന്തിരിയാതെ തങ്ങളുടെ ടീമിന്റെ കൊടി സംരക്ഷിക്കുകയായിരുന്നു പലരും. പിന്നീട് വീണ്ടും കളി ആരംഭിച്ചപ്പോഴും കൈയാങ്കളി തുടര്‍ന്നു. ഏറെ നേരം നീണ്ടുനിന്ന ഗെയിം കൂടിയായിരുന്നു ഇത്. ഒടുവില്‍ ബിഗ് ബോസ് എന്‍ഡ് ബസര്‍ മുഴക്കിയപ്പോഴും മത്സരാര്‍ഥികള്‍ മഡ് പിറ്റില്‍ പരസ്പരം പോരാടുകയായിരുന്നു. പിന്നാലെ ബിഗ് ബോസ് ബസര്‍ തുടരെത്തുടരെ മുഴക്കുകയായിരുന്നു. എന്നിട്ടും പല മത്സരാര്ഥികളും പിറ്റ് വിട്ട് പുറത്തേക്കിറങ്ങാന്‍ തയ്യാറായില്ല. ഒടുവില്‍ കര്‍ശന സ്വരത്തില്‍ എല്ലാവരും ലിവിംഗ് റൂമിലേക്ക് പോകാന്‍ ബിഗ് ബോസിന്റെ നിര്‍ദേശം വന്നു. പിന്നീടാണ് മത്സരാര്ഥികളില് പലരും കളം വിട്ടത്.