Fincat

പി.എസ്.സി പരീക്ഷ മാറ്റി വെച്ചു

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡ് II ഓവര്‍സിയര്‍/ഡ്രാഫ്റ്റ്മാന്‍ (സിവില്‍) ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ പബ്ലിക് വര്‍ക്സ്/ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്, ഓവര്‍സിയര്‍ ഗ്രേഡ് II (സിവില്‍) (എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം), ട്രെയ്‌സര്‍-ഡയറക്റ്റ് റിക്രൂട്ട്മെന്റ് ഇന്‍ കെ എസ് ഡി സി

(എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍- 008/2024, 293/2024, 736/2024) എന്നീ തസ്തികളിലേക്ക് ജൂലൈ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്‍ പരീക്ഷ ആഗസ്റ്റ് 25 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ പുതുതായി ജനറേറ്റ് ചെയ്ത ഹാള്‍ടിക്കറ്റുമായി അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാവണം.