ബാറിൽ സംഘർഷം; എയർ ഗൺ കൊണ്ട് തലക്കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. എയർ ഗൺ കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നടക്കുമ്പോൾ ബാര്‍ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പാലക്കുഴ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിപ്പിള്ളി പാലക്കുഴ സ്വദേശികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.