മരച്ചില്ല വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ് യുവാവ് മരിച്ചു
എരുമപ്പെട്ടി (തൃശ്ശൂർ): തൃശ്ശൂർ കാഞ്ഞിരക്കോട് മരത്തിന്റെ ചില്ലകള്‍ വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ യുവാവ് മരിച്ചു.തോട്ടുപാലം ആലത്തൂർ മനപ്പടി കുട്ടപ്പന്റെ മകൻ വിഷ്ണുവാണ് (33) മരിച്ചത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരം വെട്ടുന്ന പണിക്കിടെയാണ് അപകടമുണ്ടായത്. ഉടൻ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: രാധിക. സഹോദരൻ: ജിഷ്ണു.