Fincat

ദിവസവും രാവിലെ ഈ വെള്ളം കുടിക്കൂ, തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം

ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾക്കു പുറമേ ഡയറ്റിലും ജീവിതശൈലിയും മാറ്റങ്ങൾ വരുത്തുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളും ചർമ്മത്തിന് തിളക്കം നൽകും. ജീരകം, കുങ്കുമപ്പൂ തുടങ്ങിയവയൊക്കെ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ സഹായിക്കുന്നവയാണ്.

1 st paragraph

നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായ മല്ലിക്കും ചർമ്മത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും. ചർമ്മത്തിൻ്റെ തിളക്കവും പോഷണവും വർധിപ്പിക്കാൻ മല്ലി സഹായിക്കും.ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ആൻ്റി ഫംഗൽ, ആൻ്റി മൈക്രോബയൽ ഗുണങ്ങൾ എന്നിവയുടെ ശക്തികേന്ദ്രമാണ് മല്ലി. വിഷവസ്തുക്കളെ പുറന്തള്ളാനും ഓക്സിഡേറ്റീവ് സ്ട്രെസ്, ചർമ്മകോശങ്ങളുടെ വീക്കം എന്നിവയ്‌ക്കെതിരെ പോരാടാനും ഈ ഘടകങ്ങൾ പ്രവർത്തിക്കുന്നു.

മല്ലിക്ക് ആൻ്റിസെപ്റ്റിക്, ആൻ്റിമൈക്രോബിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് വിവിധ ചർമ്മപ്രശ്നങ്ങളെ തടയുന്നു. പ്രകൃതിദത്തമായ ഡീടോക്സിഫയർ ആയതിനാൽ മങ്ങിയ ചർമ്മത്തിന് കാരണമാകുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചർമ്മത്തിലെ ജലത്തിൻ്റെ അളവ് സന്തുലിതമാക്കുകയും ചെയ്യുന്നു. ഇത് അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

2nd paragraph