Fincat

ശരീരഭാരം കുറയ്ക്കും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ചിയ സീഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ചിയ വിത്തുകൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണകരമാണ്.ചിയ സീഡ് തെെരിൽ ചേർത്തോ അല്ലെങ്കിൽ സ്മൂത്തിയായോ അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ചിയ വിത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ പ്രത്യേകിച്ച് ആൽഫ-ലിനോലെനിക് ആസിഡ് (ALA) ഉയർന്ന ഉള്ളടക്കമാണ്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് നിർണായകമാണ്. ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിലും കൊളസ്ട്രോൾ അളവ് സന്തുലിതമാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

ചിയ വിത്തുകൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദ്രോഗം, ചിലതരം അർബുദങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.