ജീവിത പങ്കാളിയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞത്
പ്രണയബന്ധത്തിൽ തന്റെ ഏറ്റവും വലിയ ഭയം വഞ്ചിക്കപ്പെടുമോ എന്നതാണെന്ന് യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അല്ലാബാഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മൃണാൾ പറഞ്ഞിരുന്നു. അയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലെങ്കിൽ മൃണാൾ, എനിക്ക് മുമ്പ് തോന്നിയ അതേ സ്നേഹം ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന് തുറന്നുപറയണം. തന്റെ പങ്കാളി മറ്റൊരാളുമായി ചേർന്ന് തന്നെ വഞ്ചിക്കുമോ എന്നാണ് ഭയ’പ്പെടുന്നതെന്നും മൃണാൾ വെളിപ്പെടുത്തിയിരുന്നു.
യഥാർത്ഥ പ്രണയമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നാണ് മൃണാൾ പറഞ്ഞത്. സ്കൂൾ, കോളേജ് കാലഘട്ടത്തിലെ ആളുകളുമായി കൂടുതൽ ബന്ധമുണ്ട്. എല്ലാം തികഞ്ഞയാൾ എന്ന് സ്വയം വിശ്വസിക്കുന്ന വ്യക്തിയുമായി കഴിയാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ മൃണാൾ തനിയ്ക്ക് വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ഹൃദയവേദനയിലൂടെ കടന്നുപോയെങ്കിലും എല്ലാവരും അനുഭവിക്കുന്ന ഒരു സാധാരണ ജീവിതത്തിന്റെ ഭാഗമായി താൻ അത് സ്വീകരിച്ചെന്നാണ് മൃണാൾ പറഞ്ഞത്.