Fincat

സ്വിറ്റ്‌സര്‍ലന്റിലെ ഭംഗി ഒപ്പിയെടുത്ത്, ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ കണ്ട് അനശ്വര


ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. ഷൂട്ടിങ് ഇടവേളകളില്‍ അവർ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ അനശ്വരയുടെ യാത്ര വിദേശരാജ്യങ്ങളിലേക്കായിരുന്നു.ജർമനിയുടേയും സ്വിറ്റ്സർലന്റിന്റേയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അവർ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു.
സ്വിറ്റ്സർലന്റിലെ ബാസ്ല്‍, ഇന്റെർലെയ്ക്കൻ എന്നീ നഗരങ്ങളിലെ കാഴ്ച്ചകളാണ് അനശ്വര പോസ്റ്റ് ചെയ്തത്. തടാകത്തില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും പുല്‍മേടിന് മധ്യത്തിലുള്ള റോഡിലൂടെ സൈക്കിളോടിക്കുന്ന അനശ്വരയേയും ചിത്രങ്ങളില്‍ കാണാം. അനശ്വരയ്ക്ക് ഒരാള്‍ റോസാപ്പൂവ് കൊടുക്കുന്ന വീഡിയോയും അനശ്വര കഴിച്ച പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന പക്ഷിയുടേയും വീഡിയോയും ഇതിനോടൊപ്പമുണ്ട്.
ജർമനിയിലെ പ്രധാനപ്പെട്ട ദേവാലയമായ കൊളോണ്‍ കത്തീഡ്രലിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് മറ്റൊരു പോസ്റ്റിലുള്ളത്. പഴമയുടെ പ്രൗഢിയും വാസ്തുവിദ്യയുടെ ഭംഗിയുംകൊണ്ട് തലയുയർത്തി നില്‍ക്കുന്നതാണ് ഈ ആരാധനാലയം. നോർത്ത് റൈൻ ജില്ലയിലാണ് ഈ കൊളോണ്‍ നഗരം ഉള്‍പ്പെടുന്നത്. റോമൻ പാരമ്ബര്യമുള്ള ഈ നഗരത്തിലെ പ്രധാന ആകർഷണം ആ ദേവാലയം തന്നെയാണ്.