Fincat

എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ മുങ്ങി മരിച്ചു


തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ (60) കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പത്രത്തില്‍ ജമാലിൻ്റെ ഫോട്ടോ കണ്ട് റെയില്‍വേ ഉദ്യോഗസ്ഥൻ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ജമാല്‍ തിരൂർ കുറ്റൂരില്‍ ഒരു ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്ബാണ് ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ പോയ ജമാല്‍ ശനിയാഴ്ചയാണ് തിരൂരില്‍ മടങ്ങിയെത്തിയത്.

ജമാല്‍ എഴുത്തുകാരനും ഡിസൈനറുമാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വള്ളക്കടവ് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

ഭാര്യ: ഫാത്തിമ മക്കള്‍: സുഹൈല്‍, അലീസ മരുമകള്‍: സോലിഹ.