Fincat

മുടി പിടിച്ച് വലിച്ചും, മുഖത്ത് മാന്തിയും പരസ്പരം അടി കൂടി യുവതികൾ;മെട്രോയിൽ നിന്നുളള ദൃശ്യങ്ങൾ വൈറൽ

ന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികൾ ഉയർന്ന് കേൾക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീൽസ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ പരാതികളാണ് ദില്ലി മെട്രോയില്‍ നിന്നും ഉയരുന്നത്. ഏറ്റവും ഒടുവിലായി മെട്രോയില്‍ സീറ്റ് തര്‍ക്കത്തിന്‍റെ പേരില്‍ രണ്ട് സ്ത്രീകൾ തമ്മില്‍ നടന്ന പെരിഞ്ഞ അടിയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ഘർ കെ കലേഷ് എന്ന ജനപ്രിയ എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ മെട്രോ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം. ഈ സമയം രണ്ട് സ്ത്രീകൾ പരസ്പരം മുടിയില്‍ പിടിച്ച് മെട്രോയിലെ സീറ്റില്‍ കിടക്കുന്നു. ഇരുവരും പരസ്പരം മുടി പിടിച്ച് വലിക്കുന്നതും കാണാം. ഒരു സ്ത്രീയുടെ മുകളിലായാണ് മറ്റേ സ്ത്രീ കിടന്നിരുന്നത്. ഇടയ്ക്ക് മുകളിലെ സ്ത്രീ തന്‍റെ കാല്‍ മുട്ടെടുത്ത് താഴെ കിടക്കുന്ന സ്ത്രീയുടെ മേലേയ്ക്ക് കയറ്റിവയ്ക്കുന്നതും കാണാം. ഇതിനിടെ യാത്രക്കാരിയായ മറ്റൊരു സ്ത്രീ വന്ന് ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും പരസ്പരം തല്ല് കൂടുന്നു. സീറ്റിന് വേണ്ടിയാണ് തര്‍ക്കമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെട്രോയോലെ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നതും വീഡിയോയിൽ കാണാം.