Fincat

രാഹുലിന്റെ വീട്ടിലേക്ക് നീലപ്പെട്ടിയുമായി യുവാവ്; ചോദ്യം ചെയ്ത് നാട്ടുകാര്‍, ഇടപെട്ട് പോലീസ്


അടൂർ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ നീലപ്പെട്ടിയുമായി പ്രതിഷേധിച്ച്‌ യുവാവ്. ഞായറാഴ്ച രാഹുല്‍ മാധ്യമങ്ങളെ കണ്ടശേഷമായിരുന്നു സംഭവം.ഈ സമയം രാഹുല്‍ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.

ആഡംബര വാഹനത്തില്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവ് ഒരു നീലപ്പെട്ടിയുമായി വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. തുടർന്ന് നീലപ്പെട്ടി, നീലപ്പെട്ടി എന്ന് ഉറക്കെപ്പറഞ്ഞ് പെട്ടി ഉയർത്തിക്കാട്ടി. ആദ്യം സംഭവം ആർക്കും മനസ്സിലായില്ല. ഈ സമയം സ്ഥലത്തുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കും യുവാവിനെ അറിയില്ലായിരുന്നു. തുടർന്ന് വീടിന് സംരക്ഷണമൊരുക്കിനിന്ന പോലീസ് യുവാവിനോട് വിവരങ്ങള്‍ തേടിയെങ്കിലും വ്യക്തമായ മറുപടിലഭിച്ചില്ല. ഇതോടെ നാട്ടുകാരില്‍ ചിലർ യുവാവിനെ ചോദ്യംചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസ് യുവാവിനെ സ്ഥലത്തുനിന്ന് മാറ്റി.