ഉള്‍ക്കടലില്‍ പ്രാണനുവേണ്ടി പിടഞ്ഞ് മത്സ്യത്തൊഴിലാളി, രക്ഷകരായി വിഴിഞ്ഞെ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍
വിഴിഞ്ഞം (തിരുവനന്തപുരം): ഉള്‍ക്കടലിലെ മീൻപിടിത്തത്തിനിടെ ബോട്ടില്‍വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് അവശനായ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഫിഷറീസിന്റെ വിഴിഞ്ഞത്തുളള മറൈൻ എൻഫോഴ്സിലെ ഉദ്യോഗസ്ഥർ.കൊല്ലം ശക്തികുളങ്ങര സ്വദേശി ആന്റണിയുടെ ബോട്ടിലെ ജീവനക്കാരനായ കുളച്ചല്‍ സ്വദേശി ഡെനി (29) എന്നയാള്‍ക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അവശനിലയിലായ മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച വിവരം ലഭിച്ചതിനെ ഉടൻ ഫിഷറീസിന്റെ പുതിയ വേഗമേറിയ വള്ളത്തില്‍ ഉദ്യോഗസ്ഥർ ഇയാള്‍ക്കരികിലെത്തി. എത്രയുംവേഗം കരയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനില്‍ അറിയച്ചതിനെ തുടർന്ന് അസി. ഡയറക്ടർ എസ്. രാജേഷിന്റെ നേത്യത്വത്തിലുളള ലൈഫ് ഗാർഡുമാരായ ജോർജ്, ആന്റണി, ഷാജഹാൻ എന്നിവരെത്തി ബോട്ടില്‍ നിന്ന് ഡെനിയെ വള്ളത്തില്‍ കരയിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.