Fincat

സീറോമലബാര്‍സഭയില്‍ 4 പുതിയ അതിരൂപതകള്‍; 3 രൂപതകള്‍ക്ക് പുതിയ മെത്രാൻമാര്‍,12 രൂപതകളില്‍ അതിര്‍ത്തി പുനഃക്രമീകരണം


കാക്കനാട്: സീറോമലബാർ സഭയിലെ നാലു രൂപതകളെ അതിരൂപതകളായി ഉയർത്തി. ഫരീദാബാദ്, ഉജ്ജയിൻ, കല്യാണ്‍, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയർത്തിയത്.മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേല്‍, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുമാരായും സീറോ മലബാർ സിനഡ് തീരുമാനിച്ചു.

മെത്രാൻ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആർച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിർത്തി പുനർനിർണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിക്കുകയും ചെയ്തിട്ടുണ്ട്.

കല്യാണ്‍ രൂപതാ മെത്രാനായിരുന്ന മാർ തോമസ് ഇലവനാല്‍ 75 വയസ്സ് പൂർത്തിയായതിനാല്‍ രാജിവച്ച സാഹചര്യത്തിലാണ് കൂരിയാമെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെ ആർച്ച്‌ ബിഷപ്പായി ഉയർത്തിയത്. ബല്‍ത്തങ്ങാടി രൂപയാ മെത്രാനായി ജെിയിംസ് പട്ടേരിലിനെ നിയമിച്ചു. ജോസഫ് തച്ചാപറമ്ബത്തായിരിക്കും അദിലാബാദ് രൂപയുടെ പുതിയ മെത്രാൻ.