വിറ്റാമിന്‍ ഡി കുറവാണോ? ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം
രോഗ പ്രതിരോധശേഷിക്ക് മുതല്‍ എല്ലുകളുടെ ആരോഗ്യത്തിന് വരെ വിറ്റാമിന്‍ ഡി പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. അമിത ക്ഷീണം
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് അമിത ക്ഷീണം.
2. പ്രതിരോധശേഷി കുറയുക
വിറ്റാമിൻ ഡിയുടെ കുറവ് മൂലം രോഗ പ്രതിരോധശേഷി കുറയാനും എപ്പോഴും തുമ്മലും ജലദോഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
3. അസ്ഥികളുടെ ആരോഗ്യം മോശമാകാം
ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാത്സ്യത്തിന്‍റെ ആഗിരണം കുറയാനും അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. വിറ്റാമിൻ ഡി കുറഞ്ഞാല്‍ പേശികളുടെ ബലഹീനതയ്ക്കും പേശി വേദനയ്ക്കും കാരണമാകും.
4. മൂഡ് സ്വിംഗ്സ്
വിറ്റാമിൻ ഡിയുടെ കുറവ് മൂഡ് സ്വിംഗ്സ്, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകാം.
5. അമിതമായി തലമുടി കൊഴിയാം
ചിലരില്‍ വിറ്റാമിൻ ഡിയുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.