Fincat

ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് വരവേ അപകടം, യുവാവ് മരിച്ചു

വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചേർത്തല എക്സ്റേ ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം (ഉണ്ണി-27) മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛൻ: പ്രസാദ്. അമ്മ: സന്ധ്യ. സഹോദരി: ഐശ്വര്യ. സംസ്ക്കാരം നടത്തി.