മിനി തിയേറ്റര്‍ മുതല്‍ ഡിജെ നൈറ്റ് വരെ; നിരക്ക് കുറച്ച് ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫര്‍റ്റിറ്റി, സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
തിരുവനന്തപുരം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫർറ്റിറ്റി സെപ്റ്റംബർ ഒന്ന് മുതല്‍ പുതുക്കിയ കുറഞ്ഞ നിരക്കുകളില്‍ സർവീസുകള്‍ പുനരാരംഭിക്കുന്നു.സീസണില്‍ യാത്രാ നിരക്ക് 2,000 രൂപ മുതലാണ് ആരംഭിക്കുന്നത്. യാത്രക്കാർക്ക് ബുഫേ ഭക്ഷണം, മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ലൈവ് മ്യൂസിക്, കലാപരിപാടികള്‍, ഡിജെ നൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കടല്‍ യാത്രാനുഭവം ലഭിക്കും. ഫോണ്‍-9846211143, mycruise.kerala.gov.in