Fincat

മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(K. F. P. A) സെക്രട്ടറി എന്നതിലുപരി വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പതിനേഴാമത്തെ തീയറ്റർ ആയ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ്(S) മാളിൽ ആഗസ്റ്റ് 29ന് ഗംഭീരമായ ഉദ്ഘാടന ചടങ്ങുകളോടെ പ്രവർത്തനം ആരംഭിച്ചു. നിലമ്പൂരിന്റെ സ്വന്തം എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നാലുമാസം കൊണ്ട് പണിതീർത്ത് മനോഹരമാക്കിയ ഈ തീയേറ്ററിൽ 139 സീറ്റുകളാണ് ഉള്ളത്.