Fincat

കോച്ചായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബയേര്‍ ലേവര്‍ക്യൂസൻ


ബെർലിൻ: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബുണ്ടസ്ലീഗ ക്ലബ് ലേവർക്യൂസൻ.ഇതില്‍ ഒരു സമനിലയും തോല്‍വിയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 12-ാം സ്ഥാനത്താണ് ലേവർക്യൂസനുള്ളത്. സഹപരിശീലകൻ താത്കാലികമായി പരിശീലന ചുമതല ഏറ്റെടുക്കുമെന്ന് ക്ലബ് അറിയിച്ചു.

വെർഡർ ബ്രെമനെതിരായ 3-3 സമനിലയ്ക്ക് പിന്നാലെയാണ് തീരുമാനം. 63-ാം മിനിറ്റില്‍ ബ്രെമൻ താരം ചുവപ്പുകാർഡ് കണ്ട് പുറത്തുപോയിട്ടും ലേവർക്യൂസന് ജയിക്കാനായിരുന്നില്ല. ഇൻജുറി ടൈമില്‍ അബ്ദുല്‍കരീം കൗലിബാലി നേടിയ ഗോളില്‍ ബ്രെമൻ അപ്രതീക്ഷിത സമനില നേടുകയായിരുന്നു.

സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡിലേക്ക് പോയ സാബി അലോണ്‍സോയ്ക്ക് പകരമായാണ് ഈവർഷം മേയില്‍ ഡച്ചുകാരനായ ടെൻഹാഗ് ലേവർക്യൂസനിലെത്തിയത്. നേരത്തേ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു. അതിനു മുൻപ് അയാക്സിലും പരിശീലകനായി മികവ് തെളിയിച്ചിരുന്നു.