Fincat

ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു


വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് ഒരുക്കുന്ന വീടുകളുടെ നിർമ്മാണം ആരംഭിച്ചു.മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർമാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി റോഡരികിലാണ് ഭവന പദ്ധതി ഒരുങ്ങുന്നത്. 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിർമിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും.

1000 സ്ക്വയർ ഫീറ്റ് പിന്നീട് കൂട്ടിച്ചേർക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമാണ്‍ കണ്‍സ്ട്രക്ഷൻസ്, മലബാർ ടെക് കോണ്‍ട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമാണ ചുമതല. ആർക്കിടെക്‌ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അർക്കിടെക്സാണ് ഭവനപദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്.