22-ാം വയസില്‍ അപൂര്‍വ അംഗീകാരം, ലദീദയുടെ ശാസ്ത്ര സ്വപ്‌നങ്ങള്‍ പൂവണിയുന്നു; 2.8 കോടിയുടെ ഫെലോഷിപ്പ്
ഗവേഷകയാകണമെന്ന കുഞ്ഞുനാളിലെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍, 22-ാം വയസില്‍ അപൂര്‍വമായ അംഗീകാരത്തിന് അര്‍ഹയായിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ലദീദ കലാന. ഈ ചെറിയ പ്രായത്തില്‍ നെതര്‍ലാന്റ്‌സിലെ റാഡ്ബൗഡ് സര്‍വകലാശാലയുടെ 2.8 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പിനാണ് ഈ മിടുക്കി അര്‍ഹയായിരിക്കുന്നത്.
കുഞ്ഞുനാള്‍ മുതല്‍ തന്നെ പഠനത്തില്‍ ഒന്നാമതായിരുന്ന ലദീദ മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലകളിലേക്ക് തിരിയാതെ ശാസ്ത്രത്തെ സമഗ്രമായി പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം മൊഹാലി ഐസറില്‍ നിന്ന് ഇന്റഗ്രേറ്റഡ് ബിഎസ്എംഎസ് ബിരുദം നേടിയ ശേഷം ഹൈദരാബാദിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ നിന്ന് ആറ് മാസം നീണ്ട ഇന്റേണ്‍ഷിപ്പും ചെയ്തു. വിവിധ അഭിമുഖങ്ങള്‍ക്കും പരീക്ഷകള്‍ക്കും ശേഷമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്. സിന്തറ്റിക് സെല്ലുകളെ കുറിച്ചുള്ളതാണ് ലദീദയുടെ ഗവേഷണം. ഈ തവണ ഫെലോഷിപ്പ് ലഭിച്ച ഏക മലയാളിയാണ് ലദീദ എന്ന പ്രത്യേകത കൂടിയുണ്ട്. കെപി ജാഫറിന്റെയും ഹസീനയുടെയും മകളാണ്.