തിരൂര്‍ ജില്ല യാഥാര്‍ത്ഥ്യമാക്കണം – കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നമത്സ്യത്തൊഴിലാളികളും മറ്റു ജന വിഭാഗങ്ങളും കൂടുതലായി താമസിക്കുന്ന തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം. ഈ വിഷയം സംബന്ധിച്ച് റവന്യൂ മന്ത്രി കെ. രാജന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഐ. എല്‍. ഡി .എം.എല്‍ റവന്യൂ അസംബ്ലി യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനസംഖ്യയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സേവനങ്ങള്‍ മറ്റ് ജില്ലയില്‍ ലഭിക്കുന്നതുപോലെ പര്യാപ്തമായി കിട്ടുന്നില്ല. ഇതിന് പരിഹാരം മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കലാണ്- എം.എല്‍.എ പറഞ്ഞു.