ഓണത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ലഹരി പരിശോധന കർശനമാക്കി പൊലീസും എക്സൈസും. രണ്ട് ദിവസത്തിനിടെ ലഹരി വസ്തുക്കളുമായി ആറുപേർ പിടിയിലായി. ഏഴു കേസുകളാണ് രജിസ്റ്റർ ചെയ്തത്. 100 ഗ്രാം എംഡിഎംഎയും, 3 കിലോ കഞ്ചാവും പിടികൂടി. ഇടപ്പള്ളിയിൽ 57 ഗ്രാം എംഡിഎംഎയുമായിയുമായി പാലക്കാട് സ്വദേശി പിടിയിലായി.
ഇന്ന് പുലർച്ചെയാണ് 57 ഗ്രാം എംഡിഎംഎയുമായി ചെറുപ്പളശ്ശേരി സ്വദേശിയായ അബ്ദുൽ മെഹ്റൂഫ് ആണ് ഡാൻസഫ് സംഘത്തിന്റെ പിടിയിലായത്. പാലക്കാട് അടക്കം ഇയാൾക്ക് എൻഡിപിഎസ് കേസുകളുണ്ട്. ഇയാളെ നിലവിൽ ചേരാനല്ലൂർ പോലീസിലേക്ക് കൈമാറിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമൊക്കെ കഞ്ചാവും എംഡിഎംഎയും സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ഇതോടെയാണ് പൊലീസും എക്സൈസും പരിശോധന കർശനമാക്കിയത്.