Fincat

യുഎഇ പ്രസിഡന്‍റിന്‍റെ സൗദി സന്ദർശനത്തിന് തുടക്കമായി, വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി​

റിയാദ്: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സൗദി അറേബ്യയിലേക്കുള്ള സൗഹൃദ സന്ദർശനത്തിന് തുടക്കമായി. കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ യുഎഇ പ്രസിഡന്‍റിനെ സ്വീ​ക​രി​ച്ചു.

യുഎഇ​യും സൗ​ദി​യും ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബ​ന്ധ​ത്തെ ഈ ​സ​ന്ദ​ർ​ശ​നം എ​ടു​ത്തു​കാ​ണി​ക്കു​ന്നു​വെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ല​സ്തീ​നി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും മേ​ഖ​ല വി​ക​സ​ന കാ​ര്യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ബൂ​ദ​ബി ഡെ​പ്യൂ​ട്ടി ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈഖ് ത​ഹ്നൂ​ൻ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ, പ്ര​സി​ഡ​ൻ​ഷ​ൽ കോ​ർ​ട്ട് ഫോ​ർ സ്പെ​ഷ​ൽ അ​ഫ​യേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഷെ​യ്ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ, സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റി​ന്റെ ഉ​പ​ദേ​ഷ്ടാ​വ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് ബി​ൻ ത​ഹ്നൂ​ൻ അ​ൽ ന​ഹ്‌​യാ​ൻ, സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ലി ബി​ൻ ഹ​മ്മ​ദ് അ​ൽ ഷം​സി, നി​ക്ഷേ​പ മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ഹ​സ്സ​ൻ അ​ൽ സു​വൈ​ദി, അ​ബൂ​ദ​ബി എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ് ചെ​യ​ർ​മാ​നാ​യ പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സ് ഡ​യ​റ​ക്ട​റും സ്ട്രാ​റ്റ​ജി​ക് അ​ഫ​യേ​ഴ്‌​സ് ഓ​ഫി​സി​ന്റെ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ഹ്മ​ദ് മു​ബാ​റ​ക് അ​ൽ മ​സ്രൂ​യി, സൗ​ദി അ​റേ​ബ്യ​യി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ഷെ​യ്ഖ് ന​ഹ്‌​യാ​ൻ ബി​ൻ സെ​യ്ഫ് അ​ൽ ന​ഹ്‌​യാ​ൻ എ​ന്നി​വ​ർ യു.​എ.​ഇ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ട്.