Fincat

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി വിജയ്; സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയില്‍ തുടക്കം


ചെന്നൈ: തമിഴക വെട്രിക്കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്നാട് പര്യടനം സെപ്റ്റംബർ മൂന്നാംവാരം മുതല്‍ ആരംഭിക്കും.’മീറ്റ് ദി പീപ്പിള്‍’ എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബർ മൂന്നാംവാരം തിരുച്ചിറപ്പള്ളിയിലായിരിക്കും പരിപാടിയുടെ ഉദ്ഘാടനമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലൂടെ വിജയ് യാത്രചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ടിവികെയുടെ പ്രവർത്തനം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിജയ് സംസ്ഥാന പര്യടനത്തിനിറങ്ങുന്നത്. കഴിഞ്ഞമാസം മധുരയില്‍ നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് തമിഴ്നാട് പര്യടനം വിജയ് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലെ മുഖ്യധാരാ പാർട്ടികളുടെ മാതൃകയില്‍ ജനസമ്ബർക്ക പരിപാടികളും റോഡ്ഷോയും തെരുവുയോഗങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സംസ്ഥാനയാത്രയാണ് ടിവികെ ആസൂത്രണംചെയ്യുന്നത്.