Fincat

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ബൈക്ക് യാത്രികൻ മരിച്ചു. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ദേശീയപാത 12 ൽ ആയിരുന്നു അപകടം.

1 st paragraph

ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന വലിയപറമ്പിൽ ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബസ് ബൈക്കിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ബസ് ദേഹത്ത് കൂടെ കയറി ബൈക്ക് യാത്രികന്‍ തൽക്ഷണം മരിക്കുകയായിരുന്നു. തുടര്‍ന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.