Fincat

അഞ്ച് കോടി ബജറ്റില്‍ നിര്‍മിച്ച്‌ 120 കോടി ക്ലബില്‍ കയറിയ ‘സു ഫ്രം സോ’ OTT റിലീസിനൊരുങ്ങുന്നു


കംപ്ലീറ്റ് എന്റർടെയ്ൻമെൻ്റ് പാക്കേജായെത്തിയ ബ്ലോക്ക് ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ (സുലോചന ഫ്രം സോമേശ്വര) ഒടിടി റിലീസിനൊരുങ്ങുന്നു.പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമിച്ച ചിത്രം ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസാണ് ഓഗസ്റ്റ് ഒന്നിന് കേരളത്തിലെത്തിച്ചത്. ആദ്യവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് ‘സു ഫ്രം സോ’.

5 കോടി ബജറ്റില്‍ നിർമിച്ച ചിത്രം 120 കോടി രൂപ ക്ലബില്‍

ആദ്യവസാനം ആസ്വാദകരെ ചിരിപ്പിക്കുന്ന മുഴുനീള ഹൊറർ കോമഡി സിനിമയാണ് ‘സു ഫ്രം സോ’. നവാഗത സംവിധായകൻ ജെപി തുമിനാടാണ് സംവിധായകൻ. ജുലായ് 25-ന് പുറത്തിറങ്ങിയ ചിത്രം 121 കോടി രൂപ ക്ലബില്‍ ഇടം നേടിയിരുന്നു. അഞ്ച് കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്.

ഓടിടി റിലീസിനൊരുങ്ങുന്നു

സെപ്റ്റംബർ ഒമ്ബത് മുതല്‍ ‘സു ഫ്രം സോ’ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീം ചെയ്ത് തുടങ്ങും. ജിയോ ഹോട്ട്സ്റ്റാർ വെബ്സൈറ്റിലും ആപ്പിലും പങ്കുവെച്ച സ്ട്രീം ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ‘സു ഫ്രം സോ’ ഉള്‍പ്പെട്ടിട്ടുണ്ട്.

കന്നഡ ചിത്രത്തിലൂടെ വരവറിയിച്ച മഞ്ചേശ്വരംകാരൻ

കന്നി ചിത്രമായ ‘സു ഫ്രം സോ’ (സുലോചന ഫ്രം സോമേശ്വര) യിലൂടെ കന്നഡ സിനിമാലോകത്തേക്കുള്ള വരവറിയിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ ജെപി തുമിനാട്. സമീപകാല കന്നഡ സൂപ്പർഹിറ്റ് സിനിമകളുടെ ശ്രേണിയില്‍ ‘സു ഫ്രം സോ’യും ഇടം കണ്ടെത്തിയതിന്റെ സന്തോഷം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും അഭിനേതാവുമായ ജെ.പി. തുമിനാട് എന്ന ജയപ്രകാശ് മാതൃഭൂമിയോട് പങ്കുവെച്ചിരുന്നു. മഞ്ചേശ്വരം തുമിനാട് സ്വദേശിയാണ് ജെ.പി. സിനിമയില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജെ.പി.യാണ്.

മഞ്ചേശ്വരത്തെ നാടകസംഘമായ ശാരദാ ആർട്സിലൂടെയാണ് കലാരംഗത്തേക്കുള്ള ജെപിയുടെ അരങ്ങേറ്റം. ചെറുപ്പത്തില്‍ തന്നെ തുളു, കന്നഡ നാടകങ്ങളോട് വലിയ താത്പര്യമുണ്ടായിരുന്നു. 2018-ലാണ് സിനിമാലോകത്ത് എത്തുന്നത്. ‘കട്ടപ്പാടി കുട്ടപ്പ’ എന്ന തുളു സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ഏഴുവർഷത്തിന് ശേഷമാണ് ‘സു ഫ്രം സോ’യിലേക്ക് എത്തുന്നത്. ഇതിനോടകം എട്ട് സിനിമകളില്‍ അഭിനയിച്ചു.

ശനീല്‍ ഗൗതം, ദീപക് രാജ്പണാജെ, പ്രകാശ് തുമിനാട്, സന്ധ്യാ അരേകേരേ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ കെ. സുമേത് സംഗീതസംവിധാനവും മലയാളിയായ സന്ദീപ് തുളസീദാസ് പശ്ചാത്തലസംഗീതവും നല്‍കിയിരിക്കുന്ന ചിത്രം രാജ് ബി. ഷെട്ടിയുടെ ലെറ്റർ ബുദ്ധ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്.

എഡിറ്റിങ്: നിതിൻ ഷെട്ടി, മേക്കപ്പ്: റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം: സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ: സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ: ബാലു കുംത, അര്പിത് അഡ്യാർ, സംഘട്ടനം: അർജുൻ രാജ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, കളറിസ്റ്റ്: രമേശ് സി.പി, കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.