Fincat

ബിഗ് ബോസില്‍ നിന്ന് പുറത്തായ അപ്പാനി

ബിഗ് ബോസില്‍ നിന്ന് അപ്പാനി ശരതും പടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ഒരു എവിക്ഷനായിരുന്നു ഇന്നത്തേത്. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് പിന്നീട് മോഹൻലാലിനോട് അപ്പാനി ശരത് പ്രതികരിക്കുകയും ചെയ്‍തു. എന്തെങ്കിലും വീഴ്‍ചകള്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും തന്നോട് ക്ഷമിക്കണം എന്നും അപ്പാനി ശരത് പ്രേക്ഷകരോട് അഭ്യര്‍ഥിച്ചു.

അപ്പാനി ശരത്തിന്റെ പ്രതികരണം

ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്?, നല്ലതായിട്ടാണ് ഞാൻ ഗെയിം ചെയ്‍തു. ഒരിക്കലും എളുപ്പമായിരുന്നില്ല അവിടെ നില്‍ക്കുന്നത്. അവിടെ നില്‍ക്കുമ്പോഴേ നമുക്ക് മനസ്സിലാകൂ ഓരോ ദിവസവും എങ്ങനെയാണ് അതിജീവിച്ച് പോകുക എന്നത്. വലിയ സന്തോഷം. ഇത്രയും ദിവസം നില്‍ക്കാൻ പറ്റുമോ എന്ന് ഞാൻ വിചാരിച്ചതല്ല. ആരോടും എനിക്ക് വലിയ ദേഷ്യമില്ല. പ്രേക്ഷകരോട് പറയാനുള്ളത് ഓരോ ദിവസവും കാണുന്നവരല്ല പിറ്റേ ദിവസം കാണുന്നത്. ഞാൻ എല്ലാവരോടും സത്യസന്ധമായിട്ട് തന്നെയാണ് ഞാൻ നിന്നിട്ടുള്ളത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്‍ചകള്‍ വന്നിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഓരോരുത്തരും എന്നോട് ക്ഷമിക്കണം. മന:പൂര്‍വമല്ല ഒന്നും. അവിടെ സംഭവിക്കുന്നതും സംസാരിക്കുന്നതൊന്നും മനപൂര്‍വമല്ല. കുറച്ച് ദിവസം കൂടി അവിടെ നില്‍ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഇതാണ് എനിക്ക് വിധിച്ചിരിക്കുന്നത്. എന്നാലും ഒത്തിരി സന്തോഷത്തോടെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ മുന്നോട്ടു പോകുകയാണ്. നിങ്ങളുടെയിടയില്‍ തന്നെ ഞാൻ ഉണ്ടാകും. ഒരു നല്ല നടനായി.