എ.പി. ഹുസൈൻ മാസ്റ്ററെ കെ. എസ്. ടി. യു ആദരിച്ചു.
കല്ലകഞ്ചേരി: അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കെ. എസ്. ടി. യു ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂൾ യൂണിറ്റ് ആപ്പറമ്പിൽ ഹുസൈൻ മാസ്റ്ററെ ആദരിച്ചു. മുപ്പത്തി അഞ്ച് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച മേൽപത്തൂർ എ.പി ഹുസൈൻ മാസ്റ്റർ വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനാണ്. കുറ്റിപ്പുറം
ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉപഹാരം നൽകി ആദരിച്ചു. കെ. എസ്. ടി.യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് , വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനസ് മയ്യേരി , യൂണിറ്റ് ഭാരവാഹികളായ ഇ.മുജീബ് റഹ്മാൻ, ഫൈസൽ മങ്ങാടൻ, എ.പി. ഹുസ്ന റഫീഖ എന്നിവർ പങ്കെടുത്തു.