Fincat

നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടെന്ന പരാതി.200 പേർക്കെതിരെ കേസ്

കാസർഗോഡ് കാഞ്ഞങ്ങാട് നബിദിന റാലിക്കിടയിൽ റോഡ് പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന പരാതിയിൽ 200 പേർക്കെതിരെ ഹോസ്‌ദുർഗ്ഗ് പൊലീസ് കേസെടുത്തു. മാണിക്കോത്ത് ജമാഅത്ത് കമ്മറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിക്കിടയിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്നര മണി വരെ നടത്തിയ റാലിക്കിടയിൽ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷന് സമീപത്താണ് റോഡ് ഗതാഗതം തടസ്സപ്പെട്ടതെന്നു ഹൊസ്‌ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു.
കാസർഗോഡ് നടന്ന ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിൽ ഉഗ്രശബ്ദത്തിലുള്ള പടക്കം പൊട്ടിച്ചതിനും പൊതു ഗതാഗതം
തടസ്സപ്പെടുത്തിയതിനും പൊലീസ് സ്വമേധയാ കേസെടുത്തു. കാസർഗോഡ് ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. നളിനാക്ഷൻ്റെ പരാതിയിൽ രമേശൻ, പവൻ കുമാർ, സൂരജ്, ദിനേശൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ് കേസിനാസ്പ‌ദമായ സംഭവം. മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തു നിന്നു ആരംഭിച്ചു. ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്ര കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിൽ എത്തിയപ്പോൾ പൊതു ഗതാഗതം തടസ്സപ്പെടുത്തുകയും മതിയായ സുരക്ഷാ മാർഗ്ഗങ്ങൾ എടുക്കാതെ ഉഗ്രശബ്ദത്തിലുള്ള പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്‌തുവെന്ന് കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നു.