Fincat

കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍: ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം. മത്സരം ഇന്ന്
കൊല്ലം ഫൈനലില്‍ എത്തിയത് തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ്. കൊച്ചിയുടെ ഫൈനല്‍ പ്രവേശം കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ പതിനഞ്ച് റണ്‍സിന് തോല്‍പ്പിച്ചും.

ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂര്‍ ടൈറ്റന്‍സ് 86 റണ്‍സിന് ഓള്‍ ഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം വിക്കറ്റ് നഷ്ടമില്ലാതെ 61 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. 31 പന്തില്‍ 56 റണ്‍സെടുത്ത ഭരത് സൂര്യയും 28 പന്തില്‍ 32 റണ്‍സ് എടുത്ത അഭിഷേക് ജെ നായരും ആണ് കൊല്ലത്തിന്റെ വിജയം അനായാസമാക്കിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ അമല്‍ എ.ജിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കൊല്ലത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്.

രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.