Fincat

യത്തീംഖാന ഭൂമി പ്രശ്നത്തിനിടെ സ്റ്റേഷനിലെത്തിച്ച് പൊലീസ് മർദ്ദനം

കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പൊലീസ് മർദ്ദനത്തിനെതിരായ ലീഗ് നേതാവിന്റെ പരാതിയിൽ ഇതുവരെയും നടപടിയില്ല. മുസ്ലിംലീഗ് പ്രാദേശിക നേതാവ് മാമുക്കോയയ്ക്കാണ് രണ്ട് വർഷം മുൻപ് മർദനമേറ്റത്. കുറ്റിക്കാട്ടൂർ യത്തീംഖാനയിലെ ഭൂമി സംബന്ധിച്ച പ്രശ്നത്തിനിടെയാണ് സംഭവമുണ്ടായത്. ഇത് പരിഹരിക്കാനെത്തിയ പൊലീസ്, മാമുക്കോയയെ കസ്റ്റഡിയിലെടുത്ത ഒരു മണിക്കൂർ സ്റ്റേഷനിൽ നിർത്തിയ ശേഷം വിട്ടയച്ചിരുന്നു. ഇവിടെവെച്ച് പൊലീസ് മർദ്ദനമേറ്റു. പരാതിപ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായില്ല. എസിപി കെ സുദർശനും, സിഐ ബെന്നി ലാലുവും മർദിച്ചെന്നാണ് മാമുക്കോയയുടെ പരാതി. മർദ്ദന ദൃശ്യങ്ങൾ രണ്ട് വർഷം മുൻപ് പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കും കമ്മീഷണർക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് മാമുക്കോയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.