Fincat

മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങരയിൽ മകനുമൊത്ത് നബിദിന പരിപാടി കാണാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. വേങ്ങര അമ്പല പുറായ കാവുങ്ങൽ പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൽ ജലീൽ (39)‌ആണ് മരിച്ചത്. ആറാം തീയതി രാത്രി ഒമ്പതരയോടെ ആയിരുന്നു അപകടം. ഗാന്ധിദാസ് പടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. വാഹനം നിർത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാൻ മകനുമായി പോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ബൈക്ക് അബ്ദുൽ ജലീലിനെ ഇടിച്ചു തെറിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിനും ചെറിയ പരിക്കുപറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.