Fincat

ജിഎസ്ടി പരിഷ്കരണം, നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും

നിർണായക ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ന് ബിജെപി എംപിമാർ അനുമോദിക്കും. എംപിമാർക്കുള്ള പരിശീലന പരിപാടിയായ സൻസദ് കാര്യശാലയിലാണ് മോദിയെ അനുമോദിക്കുക. ഇന്നലെ തുടങ്ങിയ പരിശീലന പരിപാടിയിൽ മുഴുനീളം പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

അതേസമയം, ജിഎസ്ടി പരിഷ്കരണത്തിലെ പരാതികൾ പരിഹരിക്കാനായി കാബിനറ്റ് സെക്രട്ടറി വിളിച്ച യോ​ഗം ഇന്ന് ചേരും. സാങ്കേതിക വിഷയങ്ങൾ പരിഹരിക്കുന്നതടക്കം വിവിധ മന്ത്രാലയ സെക്രട്ടറിമാർ പങ്കെടുക്കുന്ന യോ​ഗത്തിൽ ചർച്ച ചെയ്യും. വസ്ത്ര മേഖലയിലുള്ളവർ, സൈക്കിൾ നിർമ്മാതാക്കൾ, ഇൻഷൂറൻസ് മേഖലയിലുള്ളവർ ഒക്കെ പരിഷ്കരണത്തിൽ പരാതി അറിയിച്ചിരുന്നു.