Fincat

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല: കെഎസ്ആർടിസി ബസ്സിൽ കയറി ഡ്രൈവറേയും കണ്ടക്ടറേയും മർദിച്ചെന്ന് പരാതി, അന്വേഷണം

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. പൊഴിയൂർ – അഞ്ചുതെങ്ങ് വഴി സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസിൻറെ ഡ്രൈവർ പോളിനും കണ്ടക്ടർ അനീഷിനുമാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുതെങ്ങ് ജംഗ്ഷനിൽ വച്ച് ബസിനുള്ളിൽ കയറി രണ്ടംഗ സംഘം മർദ്ദിച്ചതായാണ് പരാതിയിൽ പറയുന്നത്. മുതലപ്പൊഴി ഭാഗത്തുനിന്ന് അഞ്ചുതെങ്ങ് ഭാഗത്തേക്ക് വന്ന ബസ് സ്കൂട്ടിക്ക് സൈഡ് കൊടുക്കാത്തതിൽ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഈ വാക്കേറ്റത്തിന് പിന്നാലെ ബസ് അഞ്ചുതെങ്ങ് ജംഗ്ഷനിലെത്തിയപ്പോൾ പിന്നാലെയെത്തിയ രണ്ടംഗ സംഘം ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. ജീവനക്കാരുടെ പരാതിയെ തുടർന്ന് അഞ്ചുതെങ്ങ് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.