Fincat

രാവിലെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ? ചെയ്യേണ്ട കാര്യങ്ങള്‍

ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത്, നെഞ്ചെരിച്ചല്‍, അസിഡിറ്റി, മലബന്ധം തുടങ്ങിയവയൊക്കെ പലരെയും ബാധിക്കുന്ന ദഹന പ്രശ്നങ്ങളാണ്. ഇത്തരത്തില്‍ വയര്‍ ഗ്യാസ് മൂലം വീര്‍ത്തിരിക്കുന്നതിനെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെള്ളം ധാരാളം കുടിക്കുക. ഗ്യാസ് കെട്ടുന്നത് തടയാനും ദഹനം മെച്ചപ്പെടുത്താനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
2. ഭക്ഷണം സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക

2nd paragraph

ഭക്ഷണം ചെറിയ അളവില്‍ സമയമെടുത്ത് നന്നായി ചവച്ചരച്ച് കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ കൃത്യ സമയത്ത് കൃത്യമായ രീതിയില്‍ ഭക്ഷണം കഴിക്കുന്നതും വയറില്‍ ഗ്യാസ് കെട്ടാതിരിക്കാന്‍ സഹായിക്കും.

3. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി തണ്ണിമത്തന്‍, വെള്ളരിക്ക, സ്ട്രോബെറി തുടങ്ങിയവ കഴിക്കുക.

4. രാത്രി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ബീന്‍സ്, പയറുവര്‍ഗങ്ങള്‍, ബ്രൊക്കോളി, കാബേജ്, കോളിഫ്ലവര്‍, കോളകള്‍ തുടങ്ങിയവ രാത്രി ഒഴിവാക്കുക.

5. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

ഇഞ്ചി, ജീരകം, പെരുംജീരകം, പപ്പായ തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

6. വ്യായാമം

വ്യായാമം പതിവാക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ അകറ്റാന്‍ സഹായിക്കാം.

7. യോഗ

യോഗ ചെയ്യുന്നതും ദഹന പ്രശ്നങ്ങളെ തടയാനും ശരീരത്തിനും മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.