Fincat

മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ സിദ്ധാര്‍ത്ഥൻ നായര്‍ അന്തരിച്ചു


കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡൻസ് അസോസിയേഷനിലെ ‘നന്ദന’ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാർത്ഥൻ നായർ (76) അന്തരിച്ചു.താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മാരുതി ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി സ്ഥാപക ചെയർമാനും എംഡിയുമായിരുന്നു.

ഭാര്യ: തിരൂർ പട്ടർമഠത്തില്‍ ഉണിക്കാട്ട് സതീദേവി. മക്കള്‍: പി.യു. അരുണ്‍കുമാർ (ദുബായ് അഡ്വടൈസിങ് കമ്ബനി പാർട്ണർ, ഖത്തർ), ഡോ. അഞ്ജലി ദേവി (ഡോ.അഞ്ജലീസ് ആയുർവേദിക് ക്ലിനിക്ക്, ദുബായ്). മരുമക്കള്‍: പ്രീജ പി. മേനോൻ (കംഫർട്ട് ഫയർ സിസ്റ്റംസ്, ഖത്തർ), സജിത്ത് നായർ (എമിറെറ്റ്സ് എയർലൈൻസ്, ദുബായ്). പരേതനായ ചാത്തുനായരുടേയും കാർത്ത്യായനി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: നന്ദനൻ നായർ, ധ്രുവൻ നായർ (ഐആർഎംയു), സുഭാഷിണി, അരവിന്ദാക്ഷൻ, പരേതരായ ദേവയാനി, രവീന്ദ്രൻ.

സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5-ന് മാങ്കാവ് ശ്മശാനത്തില്‍. സഞ്ചയനം ബുധനാഴ്ച.