Gold Rate Today: പവന് 80,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വില 80000 കടന്നു. ഇന്ന് മാത്രം പവന് 1000 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 80,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 90,000 രൂപയ്ക്ക് അടുത്ത് നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 18 ദിവസത്തിനുള്ളിൽ വില 10110 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 10110 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8300 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6465 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്
സെപ്തംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്തംബർ 1 – പവന് 680 രൂപ ഉയർന്നു. വിപണി വില – 77,640
സെപ്തംബർ 2 – പവന് 160 രൂപ ഉയർന്നു. വിപണി വില – 77,800
സെപ്തംബർ 3 – പവന് 640 രൂപ ഉയർന്നു. വിപണി വില – 78,440
സെപ്തംബർ 4 – പവന് 80 രൂപ കുറഞ്ഞു. വിപണി വില – 78,360
സെപ്തംബർ 5 – പവന് 560 രൂപ ഉയർന്നു. വിപണി വില – 78,920
സെപ്തംബർ 6 – പവന് 640 രൂപ ഉയർന്നു. വിപണി വില – 79,560
സെപ്തംബർ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 79,560
സെപ്തംബർ 8 – പവന് 80 രൂപ കുറഞ്ഞു. വിപണി വില – 79,480
സെപ്തംബർ 8 (ഉച്ച) – പവന് 400 രൂപ ഉയർന്നു. വിപണി വില – 79,880
സെപ്തംബർ 9 – പവന് 1000 രൂപ ഉയർന്നു. വിപണി വില – 80,880