യെമനിലും ഇസ്രയേൽ ആക്രമണം, 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ദോഹ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു. ഇതിന്‍റെ തിരിച്ചടിയെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. അതേ സമയം, ദോഹയിലെ ഇസ്രയേൽ ആക്രമണത്തില്‍ നെതന്യാഹുവിനെ ട്രംപ് അതൃപ്തി അറിയിച്ചു. ആക്രമിക്കാനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ട്രംപ് ചൂണ്ടിക്കാട്ടി. ഹമാസിന് ഓഫീസ് നൽകിയത് മധ്യസ്ഥ ശ്രമങ്ങൾക്ക് ആണെന്ന് ഖത്തർ വ്യക്തമാക്കി. നെതന്യാഹുവിന്റെ വീണ്ടുവിചാരം ഇല്ലാത്ത നടപടികൾക്ക് മറുപടി പറയിക്കുമെന്നും മുന്നറിയിപ്പ് നൽകി. വാള്‍സ്ട്രീറ്റ് ജേണലിന്‍റേതാണ് റിപ്പോര്‍ട്ട്. ആക്രമണം മുന്‍കൂട്ടി അറിയിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂവെന്ന് നെതന്യാഹുവും വ്യക്തമാക്കി.