Fincat

15 വർഷത്തെ പ്രവാസ ജീവിതം, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ നിര്യാതനായത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ (42) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.

1 st paragraph

15 വർഷമായി ദമാം അൽ റാഷിദ് വുഡ് പ്രോഡക്റ്റ് ഫാക്ടറിയിലെ പ്രൊഡക്ഷൻ കോഓർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. പിതാവ്: പങ്കജാക്ഷൻ. മാതാവ്: പ്രസന്നകുമാരി. ഭാര്യ: റാത്തോഡ് ദിപാലി ബെൻ, മകൾ അർജുൻ പി.നായർ, അഞ്ജന പി.നായർ. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിെൻറ നേത്യത്വത്തിൽ പുരോഗമിക്കുന്നു.