Fincat

വിവാഹം കഴിഞ്ഞിട്ട് ആറ് മാസം, പ്രവാസി മലയാളി യുവാവിനെ താമസ സ്ഥലത്ത്‌ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി യുവാവിനെ ഒമാനിൽ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി ചെറുകുന്നൻ വീട്ടിൽ ഫസലു റഹ്മനെയാണ് ( 31) സലാലയിൽ അഞ്ചാം നമ്പറിലെ താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്ന് വർഷമായി മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തിൽ സലാലയിൽ ജോലി ചെയ്ത്‌ വരികയായിരുന്നു ഇദ്ദേഹം. താമസ സ്ഥലത്ത്‌ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് വിവാഹിതനായത്‌. ഭാര്യ: റിസ്‌വാന തസ്‌നി. പിതാവ്‌ കുഞ്ഞറമു, മാതാവ്‌ ആയിശ. മസ്‌കത്തിൽ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയിൽ എത്തിയിട്ടുണ്ട്‌. മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക്‌ കൊണ്ട്‌ പോകുമെന്ന് കെ.എം.സി.സി സലാല ഭാരവാഹികൾ അറിയിച്ചു.