Fincat

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഇടഞ്ഞത് ചെര്‍പ്പുളശ്ശേരി മണികണ്ഠൻ


പാലക്കാട്: കുന്നത്തൂർമേടില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്.റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആനയുടെ മുകളിലുണ്ടായിരുന്ന മൂന്ന് പേരെ സുരക്ഷിതമായി താഴേയിറക്കി.

ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്‌ നടന്ന എഴുന്നള്ളത്തില്‍ ഒമ്ബത് ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇടഞ്ഞ ചെർപ്പുളശ്ശേരി മണികണ്ഠനെ പാപ്പാന്മാർ അനുനയിപ്പിക്കാൻ ശ്രമങ്ങള്‍ നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല. വീട്ടുവളപ്പില്‍ ശാന്തനായി നിലയുറപ്പിച്ചെങ്കിലും ആളുകളെ താഴെയിറങ്ങാൻ അനുവദിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് ഇവെര താഴെയിറക്കിയത്. ആർക്കും പരിക്കുകളില്ല.