ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കിട്ടുക വമ്പന്‍ പണി; ഓര്‍ത്തിരിക്കാം ഈ കാര്യങ്ങള്‍
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി അടുക്കുകയാണ്. ഇനി കേവലം രണ്ട് ദിവസങ്ങള്‍ മാത്രം ആണ് ബാക്കിയുള്ളത്! ജൂലൈ 31-ല്‍ നിന്ന് തീയതി നീട്ടിയതുകൊണ്ട് ഇനി സമയപരിധി നീട്ടാന്‍ സാധ്യതയില്ല. പുതിയ ഇന്‍കം ടാക്‌സ് ബില്‍ 2025 പ്രകാരം, സമയപരിധി കഴിഞ്ഞാല്‍ ഒരു പക്ഷെ പിഴ നല്‍കേണ്ടിവരും.
അപ്രതീക്ഷിത ഫീസും നിയമക്കുരുക്കും
സമയപരിധി കഴിഞ്ഞാല്‍ ആദ്യം നേരിടേണ്ടിവരുന്നത് 5,000 രൂപ വരെ പിഴയാണ്. ഈ പിഴ അടച്ചാല്‍ ഡിസംബര്‍ 31, 2025 വരെ ് റിട്ടേണ്‍ ഫയല്‍ ചെയ്യാം. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം പിഴ മാത്രമല്ല, നികുതി അടയ്ക്കേണ്ട വരുമാനം ഉണ്ടായിട്ടും അത് രേഖപ്പെടുത്തിയില്ല എന്നതാണ്. അഥവാ, വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധിയും തെറ്റിച്ചാല്‍ നിയമക്കുരുക്കിലാകും. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഒരു യുവതിക്ക് ഐടിആര്‍ ഫയല്‍ ചെയ്യാത്തതിന് ജയില്‍ ശിക്ഷ ലഭിച്ചത് ഓര്‍ക്കുക.
സമയത്തിന് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

recommended by
Brainberries
The Kardashian Fight That Shocked The World
That time the Kardashians got real — like, really real
Learn more
ലേറ്റ് ഫയലിംഗ് ഫീസ്: സെക്ഷന്‍ 234എഫ് പ്രകാരം 5,000 രൂപ വരെ പിഴ ഈടാക്കാം. അഞ്ച് ലക്ഷത്തില്‍ താഴെയാണ് വരുമാനം എങ്കില്‍ 1,000 രൂപയും, അതിന് മുകളിലാണെങ്കില്‍ 5,000 രൂപയും പിഴ ചുമത്തും.
നികുതി കുടിശ്ശികക്ക് പലിശ: സെക്ഷന്‍ 234എ(വൈകിയ ഫയലിംഗ്), 234ബി (അഡ്വാന്‍സ് ടാക്‌സിലെ കുറവ്), 234സി എന്നിവ പ്രകാരമുള്ള പലിശയും ബാധകമായേക്കാം.
ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും: ആനുകൂല്യങ്ങള്‍ കാരി ഫോര്‍വേര്‍ഡ് ചെയ്യാനാകില്ല
റീഫണ്ട് വൈകും: സമയപരിധിക്ക് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കാന്‍ കാലതാമസം ഉണ്ടാകും.
സൂക്ഷ്മ പരിശോധന: വൈകി സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാകും.
നികുതി വ്യവസ്ഥ : സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് പഴയതും പുതിയതുമായ നികുതി വ്യവസ്ഥകള്‍ തമ്മില്‍ മാറ്റാന്‍ കഴിയുന്നത്. സമയപരിധി കഴിഞ്ഞതിന് ശേഷം ഫയല്‍ ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല.
റിവൈസ്ഡ് റിട്ടേണ്‍: വ്യവസ്ഥകള്‍ അറിയുക
2024-25 സാമ്പത്തിക വര്‍ഷത്തിലെ (2025-26 അസസ്മെന്റ് വര്‍ഷം) റിവൈസ്ഡ് ഐടിആര്‍ ഫയല്‍ ചെയ്യണമെങ്കില്‍, സെപ്റ്റംബര്‍ 15, 2025-ന് മുമ്പ് റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. സെക്ഷന്‍ 115BAC പ്രകാരം പുതിയ നികുതി വ്യവസ്ഥയാണ് ഇപ്പോള്‍ ഡിഫോള്‍ട്ടായി കണക്കാക്കുന്നത്. അതിനാല്‍, പഴയ വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെക്ഷന്‍ 139(1) പ്രകാരമുള്ള സമയപരിധിക്കുള്ളില്‍ (സെപ്റ്റംബര്‍ 15, 2025) റിട്ടേണ്‍ ഫയല്‍ ചെയ്യണം.
‘യഥാര്‍ത്ഥ റിട്ടേണ്‍ സമയപരിധിക്ക് മുമ്പ് ഫയല്‍ ചെയ്താല്‍, പഴയ വ്യവസ്ഥയിലേക്ക് മാറിക്കൊണ്ട് റിട്ടേണ്‍ തിരുത്താം. അതുകൊണ്ട്, ശമ്പളമുള്ള നികുതിദായകര്‍ക്ക് (ബിസിനസ് വരുമാനം ഇല്ലാത്തവര്‍) റിവൈസ്ഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ക്കിടയില്‍ മാറാന്‍ കഴിയും. എന്നാല്‍ അത് നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്യണം.