Fincat

എമ്മി അവാര്‍ഡ് വേദിയില്‍ ‘നേക്കഡ് ഡ്രസ്’ ധരിച്ചെത്തി നടി ജെന്ന ഒര്‍ടെഗ; പ്രചോദനമായത് 1992-ലെ സിനിമ


ടെലിവിഷൻ രംഗത്തെ മികവിനുള്ള ഈ വർഷത്തെ എമ്മി പുരസ്കാരവിതരണ പരിപാടി കഴിഞ്ഞ ദിവസമാണ് യുഎസ്സിലെ കാലിഫോർണിയയിലുള്ള ലോസ് ആഞ്ജലീസില്‍ നടന്നത്.ഒട്ടേറെ താരങ്ങളാണ് എമ്മിയുടെ റെഡ് കാർപെറ്റില്‍ എത്തിയത്. അക്കൂട്ടത്തില്‍ ശ്രദ്ധേയയായിരിക്കുകയാണ് അമേരിക്കൻ നടിയായ ജെന്ന ഒർടെഗ. ജെന്ന ധരിച്ച വസ്ത്രമാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്.
‘വസ്ത്രമില്ലാ വസ്ത്രം’ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഔട്ട്ഫിറ്റായിരുന്നു ജെന്നയുടേത്. ദി നേക്കഡ് ഡ്രസ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഒരുതരത്തില്‍ പറയുമ്ബോള്‍ ജെന്ന വസ്ത്രങ്ങളൊന്നും ധരിച്ചിരുന്നില്ല. ബഹുവർണങ്ങളിലുള്ള ആഭരണങ്ങള്‍, മുത്തുകള്‍, ക്രിസ്റ്റലുകള്‍ എന്നിവ മാത്രമാണ് താരത്തിന്റെ അരയ്ക്ക് മുകളിലുണ്ടായിരുന്നത്.
ഈ ആഭരണഭാഗങ്ങളെല്ലാം ചേർത്ത് വലപോലെയാക്കിയാണ് ജെന്ന അണിഞ്ഞത്. കറുത്ത നിറത്തിലുള്ള നീളമേറിയ സ്കർട്ടാണ് 22-കാരിയായ ജെന്ന ഇതിനൊപ്പം ധരിച്ചത്. 1992-ല്‍ പുറത്തിറങ്ങിയ ‘ഡെത്ത് ബികംസ് ഹെർ’ എന്ന ചിത്രത്തില്‍ നടി ഇസബെല്ലാ റോസ്ലിനി അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജെന്ന ഇത്തരമൊരു ലുക്കില്‍ വന്നത് എന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ ആഭരണങ്ങള്‍ കൊണ്ടുള്ള ‘വസ്ത്രം’ ധരിച്ചുകൊണ്ട് ഇസബെല്ലയെത്തുന്ന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.