സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; പിൻചക്രം തലയിലൂടെ കയറിയിറങ്ങി
7
കോഴിക്കോട്: പൂവാട്ടുപറമ്ബില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായലം സ്വദേശി സലീം ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുവെച്ചായിരുന്നു അപകടം. മാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ആണ് അപകടം ഉണ്ടാക്കിയത്.
അമിതവേഗത്തിലെത്തിയ ബസ്, മുന്നിലെ ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിർദിശയില്‍നിന്ന് മറ്റൊരു വാഹനം വന്നു. അതില്‍ ഇടിക്കാതിരിക്കാൻ ബസ് റോഡ് അരികിലേക്ക് ചേർത്തപ്പോഴാണ് സലീമിന്റെ ബൈക്കില്‍ ഇടിച്ചത്. ഇതോടെ സലീം, ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ പിൻചക്രം തലയിലൂടെ കയറുകയും സലീം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.